ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകില്ലെന്ന് ഭർത്താവ് ..പിഞ്ചു കുട്ടികളുമായി വീട് വിട്ടിറങ്ങിയ യുവതി ജീവനൊടുക്കി...

ക്രിസ്മസ് ഷോപ്പിംഗിനു കൊണ്ടുപോകണമെന്ന ഭാര്യയുടെ ആവശ്യം ഭർത്താവ് അംഗീകരിച്ചില്ല.. വീട് വിട്ടിറങ്ങിയ യുവതി മക്കളേയും കൂട്ടി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു..
27 വയസുള്ള നാഗമണി, അഞ്ച് വയസും, എട്ടു മാസവും പ്രായമുള്ള കുട്ടികളുമായാണ് ജീവനൊടുക്കിയത്. ഇവരുടെ മൃതദേഹങ്ങള്‍ ഹൈദരാബാദ് ജവഹര്‍നഗറിലെ ചെന്നാപ്പൂര്‍ തടാകത്തില്‍ നിന്ന് പോലീസ് കണ്ടെത്തി.
ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നാഗമണിയുടെ ഭര്‍ത്താവ് നാഗേശ്വര്‍ റാവു. ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടു പോകാന്‍ യുവതി നിരന്തരമായി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടെങ്കിലും നാഗേശ്വര്‍ റാവു തയ്യാറായില്ല.
ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഭര്‍ത്താവ് ഷോപ്പിങ്ങിന് കൊണ്ടു പോകില്ലെന്ന് തറപ്പിച്ച് പറഞ്ഞപ്പോഴാണ് യുവതി കുട്ടികളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങി ആത്മഹത്യ ചെയ്തത്.
ഭാര്യയേയും മക്കളേയും കാണാതായതിനെ തുടര്‍ന്ന് നാഗേശ്വര്‍ റാവു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























