ഓടുന്ന കാറില്‍ വച്ച് 21 കാരിയെ സുഹൃത്തുക്കളായ യുവാക്കള്‍ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി

21 കാരിയായ യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. കെപശ്ചിമബംഗാളിലാണ് സംഭവം. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെയാണ് സുഹൃത്തുക്കള്‍ കൂടിയായ രണ്ട് യുവാക്കള്‍ യുവതിയെ ബലാത്‌സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ യുവാക്കള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം നോര്‍ത്ത് പര്‍ഗാന സ്വദേശിനിയായ യുവതി തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനാഘോങ്ങള്‍ക്കുശേഷം രാത്രി പതിനൊന്ന് മണിയോടെ ജാദവ്പൂരില്‍ നിന്ന് മടങ്ങുന്നവഴിയ്ക്കാണ് രണ്ട് സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. നിലവിളിച്ചിട്ടും കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു യുവതി സഹായിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























