നുണകളുടെ ചരിത്രമുള്ളതിനാലാണ് കര്‍ഷകര്‍ മോദിയെ വിശ്വസിക്കാത്തത്; കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'അസത്യാഗ്രഹ'യുടെ ദീര്‍ഘമായ ചരിത്രമുള്ളതിനാലാണ് മോദിയെ കര്‍ഷകര്‍ വിശ്വസിക്കാത്തതെന്ന് രാഹുല്‍ പറഞ്ഞു.
15 ലക്ഷം രൂപ എല്ലാവരുടെ അക്കൗണ്ടുകളിലും നിക്ഷേപിക്കും, പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കും, കോവിഡിനെതിരായ യുദ്ധം 21 ദിവസത്തിനുള്ളില്‍ ജയിക്കും, ഇന്ത്യയുടെ ഭൂഭാഗത്തേക്ക് ആരും അതിക്രമിച്ച് കയറിയില്ല തുടങ്ങിയ മോദിയുടെ പ്രസ്താവനകളെല്ലാം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ട്വീറ്റ്. ഇത്തരം നുണകളുടെ ചരിത്രമുള്ളതിനാലാണ് കര്‍ഷകര്‍ മോദിയെ വിശ്വസിക്കാത്തതെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
എന്തുകൊണ്ടാണ് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാവാത്തത് എന്നതിനെ കുറിച്ചുള്ള സര്‍വേയുടെ ലിങ്കും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. സര്‍വേയില്‍ നാല് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. കര്‍ഷക വിരുദ്ധന്‍, കോര്‍പ്പറേറ്റുകളെ പിന്തുണക്കുന്നതിനാല്‍, അരാജകവാദി ആയതിനാല്‍, ഇതെല്ലാം എന്നിങ്ങനെയുള്ള നാല് ഓപ്ഷനുകളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























