ജമ്മു കശ്മീരില്‍ ക്ഷേത്രത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം... കത്തുവ ജില്ലയിലെ ഹീരാനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഗ്രനേഡ് ആക്രമണം നടന്നത്

ജമ്മു കശ്മീരില്‍ ക്ഷേത്രത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. കത്തുവ ജില്ലയിലെ ഹീരാനഗറിലാണ് സംഭവം. ആളപായം സംഭവിച്ചിട്ടില്ലെന്ന് കത്തുവ സീനിയര്‍ സൂപ്രണ്ട് ശലീന്ദര്‍ മിശ്ര അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഗ്രനേഡ് ആക്രമണം നടന്നത്. ക്ഷേത്രത്തെ ഉന്നം വച്ചാണ് ആക്രണം നടന്നത്.
എന്നാല്‍ ഗ്രനേഡ് ലക്ഷ്യം തെറ്റി പ്രദേശത്ത് വന്ന് വീഴുകയായിരുന്നു. പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ഭീകരര്‍ക്കുവേണ്ടിയുളള അന്വേഷണം പുരോഗമിക്കുകയാണെന്ന് മിശ്ര അറിയിച്ചു
"
https://www.facebook.com/Malayalivartha

























