ബി.ജെ.പി സര്‍ക്കാരിന്റെ വാക്കു വിശ്വാസിച്ചു, പക്ഷേ ചതിക്കപ്പെട്ടു; കര്‍ഷകരുടെ അഞ്ചു കോടി രൂപ തട്ടിയെടുത്ത് വ്യാപാരികള്‍; ദുരനുഭവം മണ്ഡികള്‍ക്ക് പുറത്ത് വിറ്റ 150 കര്‍ഷകര്‍ക്ക്; വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍

മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ വിശ്വാസിച്ച കര്‍ഷകര്‍ക്ക് കിട്ടിയത് വന്‍ തിരിച്ചടി. ഇവിടെ കര്‍ഷകരെ വഞ്ചിച്ച് വ്യാപാരികള്‍ തട്ടിയെടുത്തത് അഞ്ച് കോടിയുടെ കാര്‍ഷിക വിളകള്‍. സംസ്ഥാനത്തെ നാല് ജില്ലകളില്‍നിന്നുള്ള 150ഓളം കര്‍ഷകരുടെ 2600 ക്വിന്റലോളം കാര്‍ഷിക വിളകളാണ് വണ്ടിച്ചെക്ക് നല്‍കി വ്യാപാരികള്‍ തട്ടിയെടുത്തത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കൃഷിമന്ത്രി കമല്‍ പട്ടേലിന്റെയും ജില്ലകളില്‍നിന്നുള്ളവരാണ് പറ്റിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മണ്ഡികള്‍ക്ക് പുറത്തുള്ള വ്യാപാരികള്‍ക്ക് കാര്‍ഷികവിളകള്‍ വിറ്റ കര്‍ഷകരാണ് വഞ്ചിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികള്‍ക്ക് പുറത്ത് വില്‍പന നടത്തുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ ഇളവ് ചെയ്തതോടെയാണ് ഇത്തരത്തിലുള്ള കച്ചവടത്തിന് വഴിയൊരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചാണ് ഈ വ്യാപാരികള്‍ കര്‍ഷകരുമായി കച്ചവടം നടത്തിയത്. വിളകളുടെ വിലയായി കര്‍ഷകര്‍ക്ക് നല്‍കിയ ചെക്കുകള്‍ ബാങ്കുകള്‍ മടക്കിയതോടെയാണ് പറ്റിക്കപ്പെട്ട വിവരം കര്‍ഷകര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് മണ്ഡികളില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് മനസ്സിലായി. വ്യാജ വിലാസമാണ് വ്യാപാരികള്‍ നല്‍കിയിരുന്നത്. ഇവരെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ പ്രയാസപ്പെടുകയാണ് തട്ടപ്പിനിരയായ കര്‍ഷകര്‍.
സംസ്ഥാനത്ത് ആകെ 250 കര്‍ഷകര്‍ ഇതുവരെ തട്ടിപ്പിനിരയായതായാണ് കണക്ക്. കൂടുതല്‍ പേര്‍ പരാതികളുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ദേവാസിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ സമാന പരാതിയുമായി 22 കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. സെഹോര്‍, ഹാര്‍ദ, ഹൊസങ്കബാദ് ജില്ലകളില്‍നിന്ന് മാത്രം 150 കര്‍ഷകരാണ് തട്ടിപ്പിനിരയായത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പറ്റിക്കപ്പെട്ടവര്‍ക്ക് പണം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍, കേന്ദ്രസര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ തട്ടിപ്പിനിരയായ സംഭം ചൂണ്ടിക്കാട്ടിയിരുന്നു. അതെ സമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം പ്രധാനമന്ത്രിക്കു വിട്ടിരിക്കുകയാണ്.
നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിശ്ചയിക്കും. താങ്ങുവിലയ്ക്ക് നിയമ സംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാവാമെന്ന് സര്‍ക്കാര്‍. നിര്‍ദ്ദേശം കര്‍ഷകസംഘടനകള്‍ പരിശോധിക്കും. അതേസമയം കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായിരുന്നില്ല.
https://www.facebook.com/Malayalivartha

























