വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം എഴുതിതള്ളി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

വ്യവസായികളുടെ 2.37 ലക്ഷം കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. വ്യവസായികളുടെ കടം എഴുതിത്തള്ളിയതും പാവപ്പെട്ടവര്‍ക്ക് പ്രതിസന്ധി കാലത്ത് സാമ്ബത്തിക സഹായം നല്‍കാത്തതും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ അദേഹം വിമര്‍ശിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടമാണ് എഴുതിത്തള്ളിയത്. ഈ തുക ഉപയോഗിച്ച് 11 കോടി കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി കാലത്ത് 20,000 രൂപ വീതം നല്‍കാന്‍ സാധിക്കുമായിരുന്നു അദേഹം ട്വീറ്റ് ചെയ്തു. മോദി ജിയുടെ വികസനം സംബന്ധിച്ച സത്യാവസ്ഥ ഇതാണെന്നും രാഹുല്‍ പരിഹസിച്ചു. ഇതിന് മുമ്ബും ഇതേ കാര്യമുന്നയിച്ച് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























