ജനിതക മാറ്റം ഉണ്ടായ വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍; യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 29 പേര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു

ജനിതക മാറ്റം ഉണ്ടായ വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍ കഴിയുകയാണ്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 29 പേര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാന്‍ സ്രവം പുണെ വൈറോളജി ഇന്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. 20 പേരുടെ സാമ്ബിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























