രാഷ്ട്രീയപാര്‍ട്ടി രൂപികരണത്തില്‍ നിന്നും രജനീകാന്ത് പിന്‍വാങ്ങിയ തീരുമാനം പിന്‍വലിക്കണം; സ്വയം തീ കൊളുത്തിയ ആരാധകന്‍ ഗുരുതരാവസ്ഥയില്‍

രാഷ്ട്രീയപാര്‍ട്ടി രൂപികരണത്തില്‍ നിന്നും രജനീകാന്ത് പിന്‍വാങ്ങിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ സ്വയം തീകൊളുത്തി. രജനീകാന്തിന്റെ വീടിന് മുന്നില്‍വച്ചാണ് തീ കൊളുത്തിയത്. ചെന്നൈ സ്വദേശിയായ മുരുകേശനാണ് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് താരം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നായിരുന്നു വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.
ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമുണ്ടെന്ന് രജനി കാന്ത് അറിയിച്ചു. 120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനേ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























