ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ സൈനികന്‍ എന്ന പെരുമയുള്ള കേണല്‍ (റിട്ട.) നരീന്ദര്‍ കുമാര്‍ അന്തരിച്ചു....

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ സൈനികന്‍ എന്ന പെരുമയുള്ള കേണല്‍ (റിട്ട.) നരീന്ദര്‍ കുമാര്‍ (87) ഡല്‍ഹിയിലെ വസതിയില്‍ അന്തരിച്ചു.' ബുള്‍ ' കുമാര്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മിയുടെ റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡല്‍, കീര്‍ത്തിചക്ര, അതിവിശിഷ്ട സേവാമെഡല്‍, അര്‍ജുന അവാര്‍ഡ് എന്നിവയ്ക്കു പുറമെ രാജ്യസുരക്ഷയ്ക്കു സഹായമാകുന്ന നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്ന സൈനികര്‍ക്കു നല്‍കുന്ന ഉന്നത ബഹുമതിയായ മക്ഗ്രഗര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1984ല്‍ സിയാച്ചിന്‍ കീഴടക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ തുരത്തുന്നതില്‍ നരീന്ദര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നരീന്ദര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് സിയാച്ചിനില്‍ ഇന്ത്യയുടെ ഭാഗമായിരിക്കുന്ന 10,000 ചതുരശ്ര കിലോമീറ്റര്‍ പാകിസ്ഥാന്‍ കൈയടക്കിയേനെ. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സോംവിഹാറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച പര്‍വതാരോഹകരുടെ പട്ടികയിലും അദ്ദേഹമുണ്ട്.
https://www.facebook.com/Malayalivartha

























