തന്റെ സമ്പാദ്യം വളർത്തു നായയുടെ പേരിൽ എഴുതി വച്ച് കര്‍ഷകന്‍; ഈ നീക്കത്തിന് കാരണം മകൻ; വില്‍പത്രം ഞെട്ടിച്ച് കളഞ്ഞു

നായകൾ ചിലർക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന തീരുമാനം ഈ കർഷകൻ എടുത്തിരിക്കുന്നത്. വില്‍പത്രത്തില്‍ സമ്പത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച് കര്‍ഷകന്‍. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്പാദ്യം എഴുതിവച്ചിരിക്കുന്നത്. മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലമാണ് ഇങ്ങനെയൊരു നീക്കം നടത്തിയത് . മകന്റെ സ്വഭാവത്തോടുള്ള അതൃപ്തി മൂലം സമ്ബത്തിന്റെ പകുതി വളര്‍ത്തുനായക്ക് എഴുതിവച്ച കര്‍ഷകന്റെ തീരുമാനം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണ്. മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ഓം നാരായണ്‍ വര്‍മയാണ് ഭാര്യക്കും വളര്‍ത്തുനായക്കുമായി തന്റെ സമ്ബാദ്യം എഴുതിവച്ചത്.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് 50 വയസ്സുകാരനായ ഓം നാരായണ്‍ വര്‍മ്മ വില്‍പത്രം എഴുതിയത്. ' മരണത്തിനു ശേഷം എന്റെ ഭാര്യയ്ക്കും വളര്‍ത്തുനായയ്ക്കുമായി എന്റെ സമ്ബാദ്യങ്ങള്‍ നീക്കിവെക്കുന്നു. എന്റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിനു ശേഷം അതിന്റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്. എന്റെ നായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.'- വില്‍പത്രത്തില്‍ അദ്ദേഹം കുറിച്ചു. തന്റെ സമ്ബാദ്യമായ നാലേക്കര്‍ വസ്തു രണ്ട് ഏക്കര്‍ വീതം ഭാര്യക്കും വളര്‍ത്തുനായക്കുമായി ഇയാള്‍ എഴുതി വെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























