ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വിദേശത്തേയ്ക്ക് പോകുന്നു

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ല എന്ന് നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വമ്പൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വിദഗ്ധ പരിശോധനയ്ക്കായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വിദേശത്തേയ്ക്ക് പോകുകയാണ് . ജനുവരി 14ന് സിംഗപ്പൂരിലേക്കാണ് അദ്ദേഹം യാത്രയാകുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഷൂട്ടിംഗിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം രജനി നടത്തിയത്. ഡോക്ടര്‍മാരുടെയും കുടുംബത്തിന്റെയും അഭ്യര്‍ഥന മാനിച്ച് രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം താരം നടത്തിയതിന് പിന്നാലെ ആരാധകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. താരത്തിന്റെ വീടിന് മുന്നില്‍ ആരാധകര്‍ കുത്തിയിരുന്ന് നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെയാണ് അദ്ദേഹം ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത്. മുന്‍പ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രജനിയോട് ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ഉപദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























