ആരാധകരെ നിരാശരാക്കി രജനീകാന്ത് വിദേശത്തേക്ക്; വിദഗ്ധ പരിശോധനയ്‌ക്കെന്ന് വിശദീകരണം..

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങൾക്കിടെ നടന്‍ രജനികാന്ത് വിദേശത്തേക്ക് പോകുന്നു ... ജനുവരി 14ന് രജനികാന്ത് സിംഗപ്പൂരിലേക്ക് പോകും. വിദഗ്ധ പരിശോധനയ്ക്ക് വേണ്ടിയാണ് യാത്രയെന്നാണ് രജനീകാന്തിന്റെ ഓഫീസ് നൽകുന്ന വിവരം.
രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയതോടെ തമിഴ്‌നാട്ടിൽ ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം...
കഴിഞ്ഞ ദിവസം താരത്തിന്റെ വീടിനു മുന്നിൽ ഒരു ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആത്മഹത്യശ്രമം. ഗുരുതരമായി പൊള്ളലേറ്റ് ആരാധകനെ ആശുപത്രിയിലേക്ക് മാറ്റി. പലയിടങ്ങളിലും രജനീകാന്തിന്റെ കോലം കത്തിച്ചു.
https://www.facebook.com/Malayalivartha

























