പുഴയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് കിട്ടിയത് സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍! പാര്‍വതി പുഴയില്‍ സ്വര്‍ണ ശേഖരത്തിന് പിന്നാലെ ജനങ്ങളുടെ കുത്തൊഴുക്ക്! പുഴയിലെ തിരച്ചിൽ കൂടി വന്നതോടെ സ്ഥലത്ത് തമ്പടിച്ച് പോലീസ്.... സംഭവം ഇങ്ങനെ..

നദിയില്‍ നിധി വേട്ടയ്ക്കിറങ്ങി നാട്ടുകാർ. സംഭവം സത്യമാണ്. മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലാണ് സംഭവം. രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് പാര്‍വതി പുഴയുടെ തീരത്ത് തമ്പടിച്ച് നിധി അന്വേഷിയ്ക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് പുഴയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം ഇവിടെ തമ്പടിച്ച് തിരച്ചില്‍ തുടങ്ങിയത്. എട്ട് ദിവസം മുമ്പ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങള്‍ ചിലര്‍ക്ക് ലഭിച്ചതായും അതിന് ശേഷം ആളുകള്‍ കൂട്ടത്തോടെ നിധി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വര്‍ണ നാണയങ്ങല്‍ ലഭിക്കുമെന്ന് തന്നെയാണ് ഗ്രാമീണരുടെ പ്രതീക്ഷ. പുഴയില്‍ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് ഗ്രാമീണര്‍.
ജനങ്ങളുടെ കുത്തൊഴുക്കും പുഴയിലെ തിരച്ചിലും കൂടി വന്നതോടെ സ്ഥലത്ത് പൊലീസും തമ്പടിച്ചിരിക്കുകയാണ്. ഊഹാപോഹങ്ങള്‍ വിശ്വസിച്ച് ഭാഗ്യ പരീക്ഷണത്തിന് മുതിരരുതെന്നാണ് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം.
എന്തായാലും സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പുഴയുടെ തീരത്തു നിന്നും ചിലര്‍ക്ക് പുരാതന നാണയങ്ങള്‍ ലഭിച്ചിരുന്നുവെന്നും അതിന് പിന്നാലെയാണ് ജനങ്ങള്‍ നിധി തേടി വരുന്നതെന്നും കളക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha