കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെയെന്ന് മാര്‍ഗനിര്‍ദേശവുമായി വാക്സിന് കമ്ബനികള്‍
ഡല്‍ഹി: കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെയെന്ന് മാര്‍ഗനിര്‍ദേശമിറക്കി കോവിഷീല്‍ഡിന്റേയും, കോവാക്സിന്റേയും കമ്ബനികള്‍. കോവിഷീല്‍ഡിന്റേയും, കോവാക്സിന്റേയും കമ്ബനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കുത്തിവയ്പ്പെടുക്കരുത് എന്ന മുന്നറിയിപ്പ് ഉള്ളത്.
ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്സിന് എന്നിവയോട് അലര്‍ജിയുള്ളവര്‍ക്കായാണ് മുന്‍കരുതല്‍ നിര്‍ദേശം. അനാഫിലാസിസ് പോലുള്ള ഗുരുതര അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സിന് എടുക്കരുതെന്നും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പുറമെ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയിടുന്നവരും കോവീഷില്‍ഡ് സ്വീകരിക്കുന്നതിന് മുന്‍പ് വാക്സിനേറ്ററുടെ അഭിപ്രായം തേടണമെന്നും കമ്ബനികള്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതിരോധശേഷി അമര്‍ച്ച ചെയ്യുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും കോവാക്സിന് എടുക്കരുതെന്നാണ് മുന്നറിയിപ്പ്. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, എച്ച്ഐവി പോസിറ്റീവ് ആയ രോഗികള്‍ എന്നിവാണ് ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത്. രക്തം കട്ടിയാകുന്ന അവസ്ഥയ്ക്ക് മരുന്ന് കഴിക്കുന്നവര്‍, രക്തസ്രാവ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരും കോവാക്സിന് എടുക്കരുതെന്നാണ് കമ്ബനി അറിയിക്കുന്നത്.
അതേസമയം, ഈ രോഗികള്‍ക്ക് വാക്സിനേറ്ററുടെ അഭിപ്രായം തേടിയശേഷം വാക്സിന് സ്വീകരിക്കാമെന്നാണ് കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദേശം. മറ്റ് കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ ഇരു വാക്സിനുകളും എടുക്കരുത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം കാര്യമായ അലര്ജിയുണ്ടായാല് രണ്ടാം ഡോസ് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha