ഐ.എസ് ഭീകരര്‍ ക്ലോറിന്‍ ആയുധം പ്രയോഗിച്ചുവെന്ന് ഓസ്‌ട്രേലിയ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മാരകമായ വാതക ആയുധങ്ങള്‍ പ്രയോഗിച്ചുവെന്ന് ഓസ്‌ട്രേലിയയുടെ വെളിപ്പെടുത്തല്‍. ക്ലോറിന്‍ വാതകം ഐ.എസ് ആയുധമായി പ്രയോഗിച്ചിട്ടുണ്ട്. രാസായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി വന്‍തോതിന്‍ വിദഗ്ധരായ ടെക്‌നീഷ്യന്‍മാരെയും ഐ.എസ് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.
ഐ.എസിലെ പോലെയുള്ള തീവ്രവാദ സംഘങ്ങള്‍ കടുത്ത സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ജൂലി ബിഷപ്പ് പറഞ്ഞു. മാരകായുധങ്ങളുടെ പ്രചാരം തടയുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജൂലി ബിഷപ്പ്.
ജനുവരിയില്‍ ഇറാഖിലെ കുര്‍ദ്ദിഷ് പോരാളികള്‍ക്കെതിരെ ഐ.എസ് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തിന് ക്ലോറിന്‍ വാതകമാണ് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് കുര്‍ദ്ദുകള്‍ പറഞ്ഞിരുന്നു. സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ച വസ്ത്രങ്ങളുടെയും മണ്ണിലെയും സാംപിളില്‍ ക്ലോറിന്റെ സാന്നിധ്യം വളരെയധികമായിരുന്നു.
ഒന്നാം ലോമഹായുദ്ധ കാലം മുതല്‍ ശത്രുക്കള്‍ക്കെതിരെ ഉപയോഗിച്ചുവന്ന രവാസായുധമാണ് ക്ലോറിന്‍ 1997ലെ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷനില്‍ യുദ്ധമുഖത്ത് ക്ലോറിന്റെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെയും ക്ലോറിന്‍ വാതക ആക്രമണം വന്‍തോതില്‍ നടന്നിട്ടുണ്ടെന്നാണ് രാസായുധ നിരോധന സംഘടനയുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























