മ്യാന്‍മര്‍ ഓപ്പറേഷന്റെ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടു

മ്യാന്‍മാറില്‍ ആഞ്ഞടിച്ചത് കരുതിക്കൂട്ടിത്തന്നെ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും മണിപ്പൂരില്‍ തങ്ങിയാണ് ആക്രമണ പദ്ധതി തയാറാക്കിയത്.
മ്യാന്‍മര്‍ അതിര്‍ത്തി കടന്നു ഭീകര ക്യാംപുകള്‍ തകര്‍ത്ത ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. മണിപ്പൂര്‍ നാഗാലാന്‍ഡ് അതിര്‍ത്തികളില്‍ ഭീകരര്‍! തമ്പടിക്കുന്നുവെന്ന വ്യക്തമായ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സൈന്യം ഇന്നലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്. ഈ മാസം 4ന് സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതോടെ തിരിച്ചടിക്കുള്ള ആലോചന തുടങ്ങി. ബംഗ്‌ളദേശ് പര്യടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പോകേണ്ടിയിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗും മണിപ്പൂരിലെത്തി പദ്ധതികള്‍ തയാറാക്കി.
വ്യോമസേനയെയും ആക്രമണത്തില്‍ പങ്കാളികളാക്കി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് രണ്ട് ഭീകര ക്യാംപുകളിലേക്ക് ഇന്ത്യന്‍കരസേനയുടെ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി. എംഐ 17 ഹെലികോപ്റ്ററുകളും ആക്രമണത്തില്‍ പങ്കെടുത്തു. 45 മിനിറ്റിലേറെ നീണ്ടുനിന്ന ആക്രമണത്തില്‍ നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യത്തിന്റെ കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























