Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിപ്പൂര്‍ വിമാനത്താവളത്തിലേത് അതി ഗൗരവമായ സംഭവമെന്ന് കേന്ദ്രം, ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്

13 JUNE 2015 08:23 AM IST
മലയാളി വാര്‍ത്ത.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷം അതി ഗൗരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്. കുറ്റക്കാര്‍ക്കെതിരെ ശ്കതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിന ിടെ സംഘര്‍ഷം സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു രണ്ടു റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ സുരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു നല്‍കിയ റിപ്പോര്‍ട്ടിനു പുറമേ കേരളത്തില്‍ നിന്നു ഡിജിപിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അടുത്ത നടപടി ഉണ്ടാവുകയുള്ളൂ. സംഭവത്തെ അതീവ ഗൗരവമായാണു കേന്ദ്രം കാണുന്നത്. ആഭ്യന്തര, സിവില്‍ വ്യോമയാന മന്ത്രാലയങ്ങള്‍ തികച്ചും അതൃപ്തരാണ്. കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഇതിനു പുറമേ കേന്ദ്ര സിവില്‍േവ്യാമയാന മന്ത്രാലയം കരിപ്പൂര്‍ വിമാനത്താവള അധികൃതരില്‍ നിന്നു സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ സംഘടനയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിനു പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്‍.സി. ഗോയല്‍ കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയോടു വിശദമായ മറ്റൊരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷയുടെ ചുമതലയുള്ള സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ജീവനക്കാരും സെന്‍ട്രല്‍ കസ്റ്റംസ് ജീവനക്കാരും തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട്ട് അവ പരിധിവിടുകയും വിമാനങ്ങളെ നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ടവര്‍ ഓഫിസിനു കേടുപാടുണ്ടാക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു എന്നതാണു കേന്ദ്ര ആഭ്യന്തര, സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ അമ്പരപ്പിക്കുന്നത്. മാത്രമല്ല, കോഴിക്കോട്ടു സിഐഎസ്എഫും അഗ്‌നിശമന ഉദ്യോഗസ്ഥരും ഏറ്റു മുട്ടുമ്പോള്‍ മുംബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങുകയുമാണ്. അതീവ സുരക്ഷ വേണ്ട ഈ സമയത്താണ് എടിസി ടവറിനു സമീപം ഈ ഏറ്റുമുട്ടല്‍ നടക്കുന്നത്.
കരിപ്പൂരില്‍ സംഭവങ്ങള്‍ക്കു തുടക്കംകുറിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് എന്നാണു ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലും സിഐഎസ്എഫ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്.സിഐഎസ്എഫ് ഭടന്മാര്‍ വിമാനത്താവളത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തിയിട്ടില്ല എന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫിനെ പൂര്‍ണമായും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നല്‍കിയിട്ടുള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും മുന്നിലുള്ള പ്രശ്‌നം വിമാനത്താവളങ്ങളുടെ സുരക്ഷയാണ്. കരിപ്പൂരില്‍ സംഭവിച്ചതു നാളെ മറ്റെങ്ങും ആവര്‍ത്തിക്കരുത് എന്ന് ഉറപ്പുവരുത്തുകയാണു കേന്ദ്രത്തിനു വേണ്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (34 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (54 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (57 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends