ആത്മവിശ്വാസത്തിന്റെ മറ്റൊരു പേര് ഗൗതം അദാനി

നമ്മുടെ നാടിനും നാട്ടുകാര്‍ക്കും ഒരു ചെറിയ പ്രശ്‌നമുണ്ട് ഒരാള്‍ പണക്കാരനായാല്‍ അയാളെ ബൂര്‍ഷ്വ എന്നും കോര്‍പ്പറേറ്റ് എന്നും മുദ്ര കുത്തി ആക്ഷേപിക്കുക. ഒരാള്‍ കോര്‍പ്പറേറ്റ് ആയി വളരുന്നതിന് പിന്നില്‍ അവരുടെ ആത്മവിശ്വാസവും മനക്കരുത്തും കാണാതെ പോകരുത്. അതിനായി അവര്‍ പല സ്വാധീനങ്ങളും നടത്തുന്നുണ്ടാകാം. അത്തരമൊരാളാണ് നമ്മുടെ വിഴിഞ്ഞത്തെത്തുന്ന അദാനിയും.
നൂറു രൂപയും ആത്മവിശ്വാസവുമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അദാനി പറയുന്നു. ഇപ്പോള്‍ 66000 കോടി രൂപയുടെ സാമ്രാജ്യം. 10,500 ജീവനക്കാരാണ് വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നത്. ലോകം മുഴുവന്‍ അനുനിമിഷം വളരുന്ന ബിസിനസ് സാമ്രാജ്യം. ചെറുപ്പകാലത്ത് ബിരുദ വിദ്യാഭ്യാസം പകുതിക്കുവച്ചു നിറുത്തി ബിസിനസ് മോഹവുമായി ഗുജറാത്തില്‍ നിന്നും നൂറു രൂപയുമായി മുംബയിലേക്ക് ട്രെയിന്‍ കയറിയ അദാനിയാണ് ഇപ്പോള്‍ നമ്മുടെ വിഴിഞ്ഞത്തിന്റെ ശില്പിയായി എത്തുന്നത്. നൂറു രൂപയും കൈയില്‍ ചുരുട്ടിപ്പിടിച്ച് വണ്ടി കയറുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് പതിനെട്ടിന്റെ ചോരത്തിളപ്പ്. ഇപ്പോള്‍ അമ്പത്തിരണ്ടിന്റെ പക്വതയില്‍ എത്തുമ്പോള്‍ കൈമുതലായുള്ളത് ഗൗതം അദാനിയുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. മുംബയിലെത്തിയ അദാനിക്ക് കിട്ടിയത് മഹേന്ദ്രയുടെ വജ്ര നിര്‍മ്മാണ കമ്പനിയിലെ ചെറിയൊരു ജോലി. രണ്ടുവര്‍ഷം ജോലി നോക്കി. മറ്റുള്ളവരുടെ കീഴില്‍ വെറുമൊരു പണിക്കാരനായി ഒതുങ്ങാന്‍ മനസ്സു വന്നില്ല. വജ്രം വില്‍ക്കാന്‍ കൊണ്ടുവരുന്ന ദല്ലാള്‍മാരുമായി ചങ്ങാത്തത്തിലായി. അവരുടെ കച്ചവട രീതികള്‍ മനസ്സിലാക്കി. വരുമാനം കൂടുതല്‍ കിട്ടുമെന്ന് ബോധ്യമായി. പതിയെപ്പതിയെ വജ്രത്തിന്റെ ദല്ലാളായി. അതില്‍ കുറച്ച് കാശ് വരാന്‍ തുടങ്ങി.മറ്റുള്ളവരെപ്പോലെ അതൊക്കെ ചെലവഴിച്ച് കളഞ്ഞില്ല. പണം സ്വരൂക്കൂട്ടി.
ഇരുപതാമത്തെ വയസില്‍ അഹമ്മദാബാദിലേക്ക് തിരിച്ചു പോകുമ്പോള്‍ വലിയൊരു സ്വപ്നം കൂടെ ഉണ്ടായിരുന്നു. മടിശീലയില്‍ പണവും. അവിടെയെത്തി 1988ലാണ് അദാനി ഗ്രൂപ്പിന് രൂപം നല്‍കിയത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആസ്ഥാനം. പ്ലാസ്റ്റിക് നിര്‍മ്മാണമേഖലയില്‍ ആദ്യം കാലൂന്നിയ അദാനി പിന്നീട് ഈര്‍ജ്ജ ഉത്പാദന രംഗത്തേക്ക് തിരിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ ഉത്പാദന കമ്പനിയാണ് ഇന്ന് അദാനി പവര്‍ പ്ലാന്റ്. പ്രകൃതി വിഭവങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ നിര്‍മ്മാണം വിപണനം, ഊര്‍ജ്ജ മേഖല എന്നിവയാണ് തുറമുഖ നിര്‍മ്മാണത്തിനു പുറമെ അദാനിയുടെ മറ്റു ബിസിനസ് മേഖലകള്‍.
തുറമുഖ നിര്‍മ്മാണങ്ങളുടെ തുടക്കം ഗുജറാത്തിലെ മുന്ദ്രാ തുറമുഖം പണികഴിപ്പിച്ചുകൊണ്ടാണ്. 1995ലാണ് അദാനിക്ക് ഈ തുറമുഖത്തിന്റെ നിര്‍മ്മാണ കരാര്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കുന്നത്. റെക്കാഡ് സമയത്തിനുള്ളില്‍ 1998ല്‍ തുറമുഖം പണിതു. എല്ലാതരം കപ്പലുകള്‍ക്കും നങ്കുരമിടാന്‍ കഴിയുന്നതരത്തിലാണ് ഈ തുറമുഖത്തിന്റെ നിര്‍മ്മാണം. റെയില്‍വെ ലൈന്‍, വലിയ റോഡുകള്‍, വിമാനം ഇറങ്ങാനുള്ള സൗകര്യം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നിവയുടെ സൗകര്യം തുടങ്ങിയവയൊക്കെ വിദേശ കപ്പലുകളെ മുന്ദ്ര തുറമുഖത്തേക്ക് അടുപ്പിച്ചു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ ഇറക്കുമതിചെയ്യുന്ന ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ തുറമുഖമാണ് മുന്ദ്ര.
രാജ്യത്ത് എട്ട് തുറമുഖങ്ങളാണ് ഇതുവരെ അദാനി പോര്‍ട്‌സ് നിര്‍മ്മിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ നിര്‍മ്മിച്ചതും അദാനിയുടെ കമ്പനിതന്നെ. ഇതുകൂടാതെ നാല് വിദേശ രാജ്യങ്ങളിലും തുറമുഖങ്ങളുടെ ടെര്‍മിനലുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























