കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ.... റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ഥന എന്നിവയ്ക്കും വിലക്ക്, നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ. ജനവാസ മേഖലയില്‍ നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു.
റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു.
കഴിഞ്ഞദിവസം കര്‍ണാടകയില്‍ 6,976 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു.ഇന്നു മുതല്‍ സംസ്ഥാനത്ത് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന നടത്തും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒരാഴ്ചയുള്ള ക്വാറന്റീന്‍ തുടരും. ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കാനും വാക്സിനേഷന്‍ കൂടുതലാളുകള്‍ക്ക് നല്‍കാനും ധാരണയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha