ഭാര്യക്ക് ഇഷ്ട്ടമുള്ള ചാനൽ കാണാന്‍ സമ്മതിക്കില്ല, ഭർത്താവിന് ടി വിയിൽ ന്യൂസ് മാത്രം കണ്ടാൽ മതി; ഒടുവിൽ ദേഷ്യം തീർക്കാൻ മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി... സംഭവത്തിനു പിന്നിലെ കാരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി!

ടി വിയിൽ ഭാര്യയ്ക്ക് ഇഷ്ട്ടമുള്ള പ്രോഗ്രാം കാണാൻ ഭർത്താവ് സമ്മതിച്ചില്ല. ദേഷ്യത്തിൽ ഭാര്യ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. നാടിനെ നടുക്കിയ അരുംകൊല ബംഗളൂരുവിലാണ് നടന്നിരിക്കുന്നത്. സുധ എന്ന് പേരുള്ള യുവതിയാണ് മൂന്ന് വയസുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്നത്.
മകളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തവേയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കാണാതായ വിനുതയെന്ന മൂന്ന് വയസുകാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതും, കൊലപാതകത്തിന്റെ ചുരുളഴിച്ചതും.
കൊലപാതകത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരണം ഇങ്ങനെയാണ്. ഗൃഹനാഥനായ ഈരന്ന കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ സുധയും മകള്‍ വിനുതയുടെ ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഇദ്ദേഹം റിമോട്ട് വാങ്ങി ന്യൂസ് ചാനല്‍ വച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ കലഹിക്കുകയും വഴക്ക് കൂടിയപ്പോൾ വീട് വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മകള്‍ അച്ഛനെ ആയിരുന്നു പിന്തുണച്ചത്.
തുടർന്ന് മകള്‍ക്ക് തന്നെക്കാളും അച്ഛനെയാണ് ഇഷ്ടമെന്ന് മനസിലാക്കിയ യുവതി നിരുതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതേദിവസം രാത്രി ആളൊഴിഞ്ഞ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച് കഴുത്ത് ഞെരിച്ചാണ് ഇവര്‍ മകളെ കൊലപ്പെടുത്തിയത്.
ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതിയും നല്‍കി. മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ഘാതക സ്വന്തം അമ്മതന്നെയെന്ന് പുറം ലോകം അറിയുന്നത്.
https://www.facebook.com/Malayalivartha



























