രാജ്യത്ത് 1,26,789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു, ഡല്‍ഹി എയിംസിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കുകയുണ്ടായി. ഡല്‍ഹി എയിംസിലെത്തിയാണ് മോദി രണ്ടാം ഡോസ് കുത്തിവയ്പെടുത്തത്. വാക്സിന്‍ സ്വീകരിച്ച വിവരം ട്വറ്ററിലൂടെ മോദി തന്നെയാണ് അറിയിച്ചത്. പഞ്ചാബില്‍നിന്നുള്ള നഴ്സ് നിഷ ശര്‍മയാണ് കുത്തിവയ്പ് നല്‍കിയത്. " കോവിഡിനെ അതിജീവിക്കാന്‍ നമുക്കു മുന്നിലുള്ള ചുരുക്കം വഴികളില്‍ ഒന്നാണ് വാക്സിന്‍. വാക്സിനെടുക്കാന്‍ യോഗ്യരായവര്‍ എത്രയും വേഗം തന്നെ സ്വീകരിക്കണം," എന്നും മോദി ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,26,789 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയരുകയുണ്ടായി. ഏറ്റവുമൊടുവില്‍ 59,258 പേര്‍ രോഗമുക്തരായതായി റിപ്പോർട്ട്. ആകെ രോഗമുക്തരുടെ എണ്ണം 1,18,51,393 ആയി. 9,10,319 പേരാണു നിലവില്‍ ചികിത്സയിൽ കഴിയുന്നത്. പുതുതായി 685 മരണമാണു സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി.
അതോടൊപ്പം തന്നെ ഇന്നലെ വരെ 25,26,77,379 സാമ്ബിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ച 12,37,781 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 9,01,98,673 പേര്‍ക്കാണു കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയത്.
ഇതുകൂടാതെ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി 59,907 പേര്‍ക്കാണു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. താനെ ജില്ലയില്‍ പുതുതായി 6,290 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,56,267 ആയി. 21 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 6,620 ആയി ഉയർന്നു.
സമീപ ജില്ലയായ പാല്‍ഗഡില്‍ ഇതുവരെ 54,813 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,247 പേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു. ഛത്തീസ്‌ഗഡില്‍ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും ആറായിരത്തിലേറെയാണ് പുതിയ രോഗികളുടെ എണ്ണം. രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha



























