ഞായറാഴ്ചമുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തിനകത്ത് തൊഴിലിടങ്ങളിൽ കോവിഡ് വാക്സിൻ ലഭ്യമാക്കി കേന്ദ്രസർക്കാർ. ഞായറാഴ്ച്ച മുതലാണ് സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് വാക്‌സിന്‍ നൽകി തുടങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായിട്ടാണ് കോവിഡ് വാക്സിൻ നൽകുന്നത്.
‘ തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത് ജീവനക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന് മാത്രമല്ല, യാത്ര കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.’ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
45 വയസ്സിന് മുകളിലുളള ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഓഫീസിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കുത്തിവെപ്പെടുക്കാന്‍ സാധിക്കൂ.അതെ സമയം ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുളളവര്‍ക്ക് ഇത് നൽകില്ല.
വാക്‌സിന്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാര്‍ കുത്തിവെപ്പിന് മുന്നോടിയായി കോവിന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലിടത്തിലെ ജീവനക്കാര്‍ക്ക് മാത്രം ഓണ്‍-സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.കളക്ടര്‍ അധ്യക്ഷനായ ജില്ലാതല കര്‍മസമിതിയാണ് തൊഴിലിട വാക്‌സിനേഷന്‍ കേന്ദ്രത്തിന് അനുമതിയും നൽകുന്നത്.
സർക്കാർ ജോലിക്കാർക്ക് മാത്രമാണ് സൗജന്യമായി വാക്സിൻ നൽകുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് പണം ഈടാക്കുമെന്ന് അറിയിക്കുകയുണ്ടായി.
ഒരാളില്‍ നിന്ന് ഒരു ഡോസിന് 250 രൂപയായിരിക്കും ഈടാക്കുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുളള 100 ജീവനക്കാരെങ്കിലും ഉളള ഓഫീസുകളില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സെഷന്‍ നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലുളള ഒരു വാക്‌സിനേഷന്‍ സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ നടത്തേണ്ടതെന്നും കേന്ദ്ര നിർദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























