ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ

അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ. സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ആണ് പിഴയിട്ടത് . ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെബി വൃത്തങ്ങള്‍ രേഖാമൂലം വ്യക്തമാക്കി .
മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെടുന്നവെന്നാണ് സെബി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് .
അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15ശതമാനം മുതല്‍ 55ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള ഏറ്റെടുക്കലുകള്‍ക്ക് ഓപ്പണ്‍ ഓഫര്‍ വേണമായിരുന്നു.
വിശദാംശങ്ങൾ വെളിപ്പെടുത്താതതു നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നുണ്ട് .
2021ൽ ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഫോബ്സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും ആസ്തി 100 ബില്യൺ ഡോളറിന് മുകളിൽ വരും. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നെന്ന് ഫോബ്സ് അറിയിച്ചു. ഇവരുടെയെല്ലാം ധനസമ്പത്ത് ചേർത്താൽ ഏതാണ്ട് 590 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകും, അത് കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടിയാണ്
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ എണ്ണ, വാതക സാമ്രാജ്യങ്ങൾ വിപുലീകരിക്കുകയും ടെലികോം, റീടെയിൽ മേഖലകളിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്താണ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തിയത്.
https://www.facebook.com/Malayalivartha



























