ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സച്ചിന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം കോവിഡ് മുക്തനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു. മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ്. ബദരീനാഥിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























