ഭര്‍ത്താവുമായുള്ള വഴക്കില്‍ കലിമൂത്ത ഭാര്യ മൂന്ന് വയസുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരുവിലെ മല്ലത്തഹള്ളിയിലാണ് സംഭവം നടന്നത്. സുധ (26) എന്ന യുവതിയാണ് പിടിയിലായത്. ഭര്‍ത്താവ് ഈരണ്ണ വാര്‍ത്താ ചാനല്‍ കാണുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ ശേഷം പ്രകോപിതയായ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ടിവി കാണാനെത്തിയപ്പോള്‍ മകള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും വാര്‍ത്താ ചാനല്‍ കാണുകയും ചെയ്തു. സുധ ഇതിനെ എതിര്‍ത്തു. എപ്പോഴും വാര്‍ത്താചാനല്‍ കാണുന്ന ഭര്‍ത്താവിനെ ഇവര്‍ വഴക്കുപറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനോടുള്ള പകയില്‍ രാത്രി ഇവര്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























