വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ല.... രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് പരിശോധന കൂട്ടാനും രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് പരിശോധന കൂട്ടാനും രാത്രി കര്‍ഫ്യൂ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.
വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ല. രാത്രി കര്‍ഫ്യൂവിന് കൊറോണാ കര്‍ഫ്യൂ എന്ന് പേരിടണം. ഞായര്‍ മുതല്‍ 14 വരെ 'വാക്‌സിനേഷന്‍ ഉത്സവ്' എന്ന പേരില്‍, 45 നു മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം കുത്തിവയ്പ് ഉറപ്പാക്കണം. ഇതിന് പൊതുസമൂഹം മുന്നിട്ടിറങ്ങാനും മോദി നിര്‍ദ്ദേശിച്ചു.
വാക്‌സിനോ വേണ്ടത്ര പി.പി.ഇ കിറ്റുകളോ ലാബുകളോ ഇല്ലാതിരുന്ന കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ മാത്രമായിരുന്നു പോംവഴി. ഇന്ന് അടിസ്ഥാന സൗകര്യങ്ങളും വാക്‌സിനും ലഭ്യമാണ്.
അതേസമയം കൊവിഡ് പ്രതിരോധത്തില്‍ കുറച്ച് അലസത വന്നിട്ടുണ്ട്. സാമ്പിളുകള്‍ കൃത്യമായി ശേഖരിക്കണം. രോഗികളുമായി സമ്പര്‍ക്കമുള്ള കുറഞ്ഞത് 30 പേരെയെങ്കിലും കണ്ടെത്തണം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിറുത്തണം. വാക്‌സിന്‍ സ്വീകരിച്ചവരും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കൊവിഡ് മൂലമുള്ള മരണം കുറയ്ക്കലാണ് ലക്ഷ്യം. കൊവിഡിന്റെ പേരിലുള്ള രാഷ്ട്രീയം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























