24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത് 1,31,968പേർക്ക്; കോവിഡ് പ്രതിരോധം കടുപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം, രാത്രി യാത്ര നിരോധനം, മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 മണിക്കൂറിനിടെ 1,31,968 ആയി ഉയരുകയുണ്ടായി. ഇതോടുകൂടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,30,60,542 ആയി. 1,19,13,292 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 61,899 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. നിലവില്‍ 9,79,608 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്തെ കോവിഡ് പ്രതിരോധം കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ് 19നെതിരെ 11 മുതല്‍ ഏപ്രില്‍ 14 വരെ ഗവര്‍ണര്‍മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ടിക്ക ഉത്സവ് (വാക്‌സിന്‍ ഉത്സവം)' ആചരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ കാലയളവില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ വാക്‌സിനേഷന് അര്‍ഹരായ കൂടുതല്‍ ആളുകളെ സഹായിക്കുന്നതിനായി ഇടപെടല്‍ വേണമെന്നും, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, യുവാക്കള്‍ എന്നിവരടക്കം എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതുകൂടാതെ ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാത്രി യാത്ര നിരോധനം, മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പരിശോധിക്കുക, ട്രാക്ക് ചെയ്യുക, ചികിത്സിക്കുക എന്ന ക്രമീകരണത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൈകാര്യം ചെയ്യണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് പറഞ്ഞു. കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം കേരളത്തില്‍ 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 106 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,78,641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 617, കോഴിക്കോട് 439, തിരുവനന്തപുരം 329, തൃശൂര്‍ 384, മലപ്പുറം 343, കണ്ണൂര്‍ 252, കോട്ടയം 290, കൊല്ലം 274, ആലപ്പുഴ 236, കാസര്‍ഗോഡ് 211, പാലക്കാട് 81, വയനാട് 166, പത്തനംതിട്ട 125, ഇടുക്കി 111 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 4 വീതം, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂര്‍ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂര്‍ 227, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,50,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 759 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
https://www.facebook.com/Malayalivartha



























