വാട്സാപ്പിലൂടെ യുവാവുമായി പരിചയമായി; നേരിട്ടൊന്നു കാണായി പാക് കാമുകൻ വിളിച്ചപ്പോൾ ഒരുകുട്ടിയുടെ അമ്മയുമായ യുവതി ആരും അറിയാതെ അതിർത്തി കടക്കാൻ ശ്രമം, വീട്ടിൽ നിന്നും ആഭരണങ്ങളും എടുത്ത് പോകുന്നതിനിടക്ക് പാസ്പോർട്ട് എടുത്തില്ല: ഒടുവിൽ യുവതിയെ ബിഎസ്‌എഫ് പിടികൂടി

സോഷ്യൽമീഡിയ വഴി നിരവധി പ്രണയങ്ങൾ ദിനംപ്രതി നമ്മൾ കാണുന്നതാണ്. എന്നാൽ അതിർത്തി കടക്കുന്നതൊക്കെ ആദ്യമായിട്ടായിരിയ്ക്കം. അത്തരത്തിലോടു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
വാട്സാപ്പിലൂടെ പരിചയത്തിലായ പാക് യുവാവിനെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുവതിയെയാണ് ബിഎസ്‌എഫ് അറസ്റ് ചെയ്തത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പാക് യുവാവിന്റെ ക്ഷണം സ്വീകരിച്ച് അതിര്‍ത്തി കടക്കാന്‍ വളരെ അധികം കഷ്ടപ്പെട്ട് ശ്രമിച്ചത്. എന്നാൽ ശ്രമം പാഴാകുകയായിരുന്നു.
സംശയം തോന്നിയ ഉദ്യോഗസ്ഥരായിരുന്നു ഇവരെ പിടികൂടി ചോദ്യം ചെയ്തത്. പിന്നാലെ പൊലീസിന് കൈമാറുകയായിരുന്നു. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്‍താപൂര്‍ ഇടനാഴിയിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥാര്‍ ഇവരെ പിടികൂടുന്നത്.
ഒഡിഷ സ്വദേശിനിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ആറുവര്‍ഷം മുന്‍പ് വിവാഹിതയായ ഇവര്‍ രണ്ടുവര്‍ഷം മുന്‍പാണ് പാക് യുവാവുമായി പ്രണയത്തിലാകുന്നത്.
മുഹമ്മദ് മാന്‍ എന്നാണ് യുവാവിന്റെ പേരെന്നും യുവതി പറയുന്നു. ഇയാള്‍ തന്നെയാണ് യുവതിയോട് പാക്കിസ്ഥാനിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.
ഒഡിഷയില്‍ നിന്നും വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ യുവതി ബസിലാണ് അമൃത്സറിലെത്തിയത്. പാസ്പോര്‍ട്ടില്ലാതെ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടിയിലാകുന്നത്.
വീട്ടില്‍ നിന്നും ആഭരണങ്ങളും എടുത്താണ് യുവതി കാമുകനെ കാണാൻ ശ്രമിച്ചത്. അതേസമയം,യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























