മനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിന്‍കുട്ടി സോഷ്യൽമീഡിയയിൽ വൈറൽ; ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ മരണപെട്ടു: ദൈവമായി ആരാധിച്ച് ഗ്രാമവാസികൾ

മനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമായി ജനിച്ച ആടിനെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. മനുഷ്യ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിന്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതായിരുന്നു.
ഗുജറാത്തിലെ സെല്‍തിപാദ ഗ്രാമത്തിലാണ് ആട്ടിന്‍കുട്ടി ജനിക്കുന്നത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിന്‍കുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങള്‍ മനുഷ്യന്റേതിന് സമാനമാണ്. അജയഭായ് വാസവ എന്ന കര്‍ഷകന്റെ വീട്ടില്‍ വളര്‍ത്തിയ ആടാണ് വിചിത്ര രൂപത്തിലുള്ള കുഞ്ഞിന് ജന്മം നൽകിയത്.
മനുഷ്യനുമായ ഏറെ സാദൃശ്യമുള്ള മുഖമാണ് ആടിനുണ്ടായിരുന്നത്. നെറ്റിയും കണ്ണുകളും താടിയുടെ ഭാഗവുമെല്ലാം മനുഷ്യനോട് സാദൃശ്യമുള്ളതാണ്. മാത്രമല്ല, ആടിന് വാലുമുണ്ടായിരുന്നില്ല.
എന്നാല്‍ ജനിച്ച് പത്ത് മിനുട്ട് മാത്രമായിരുന്നു ആട്ടിന്‍കുട്ടിയുടെ ആയുസ്സ്.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രാജസ്ഥാനിലും സമാനമായ രീതിയിൽ ഒരു ആട് ജനിച്ചിരുന്നു.
അന്നും ഇതുപോലെ മനുഷ്യമുഖമുള്ള മറ്റൊരു ആട് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനേയും ആരാധിക്കാന്‍ ചിലരുണ്ടായിരുന്നു. പ്രായമായ മനുഷ്യന്റെ മുഖത്തിന് സമാനമായിരുന്നു അന്ന് പ്രചരിച്ച ആടിന്റെ ചിത്രങ്ങള്‍.
ഈ ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദൈവത്തിന്റെ അവതാരം എന്ന് പറഞ്ഞായിരുന്നു അന്ന് ഗ്രാമവാസികള്‍ ആടിനെപൂജിച്ചതും ആരാധിച്ചതും.
രാജസ്ഥാനിലെ നിമോദിയയിലുള്ള മുകേഷ് പ്രജാപാപ് എന്നയാളായിരുന്നു ആടിന്റെ ഉടമ.പശ്ചിമബംഗാളിലെ ബര്‍ദമാന്‍ ജില്ലയിലും രൂപമാറ്റം വന്ന പശുക്കുട്ടിയുടെ വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.
ഇതിനേയും ജനങ്ങള്‍ പൂജിക്കുകയും ചെയ്തു. കഷ്ടിച്ച് നാല് മാസം മാത്രമായിരുന്നു പശുക്കുട്ടി ജീവിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























