ഇന്ത്യാ-ചൈന പതിനൊന്നാം വട്ട കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു; പാംഗോംഗ് തടാക മേഖലയിൽ നിന്നും ചൈനീസ് സൈന്യത്തിന്റെ പിൻവാങ്ങൽ നടന്നെങ്കിലും മറ്റ് മൂന്ന് പ്രധാന മേഖലകളിലെ സൈനിക സാന്നിദ്ധ്യം വിലയിരുത്തലാണ് പ്രധാന ഉദ്ദേശം

ഇന്ത്യാ-ചൈന പതിനൊന്നാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കുകയാണ്. ചർച്ചയ്ക്ക് വേദിയാകുന്നത് ചുഷു ആണ്. കിഴക്കൻ ലഡാക്കിലെ പിന്മാറ്റമാണ് ചർച്ചയുടെ പ്രധാനവിഷയമായി കണക്കാക്കുന്നത് .
പതിനൊന്നാം വട്ട ചർച്ചയാണ് ഇന്ന് നടക്കുന്നത്. പാംഗോംഗ് തടാക മേഖലയിൽ നിന്നും ചൈനീസ് സൈന്യത്തിന്റെ പിൻവാങ്ങൽ നടന്നെങ്കിലും മറ്റ് മൂന്ന് പ്രധാന മേഖലകളിലെ സൈനിക സാന്നിദ്ധ്യം വിലയിരുത്തലാണ് പ്രധാന ഉദ്ദേശമായിരുന്നത് .
എന്തു തന്നെയായാലും അതിർത്തിയിൽ തീരുമാനിച്ച സൈനിക പിന്മാറ്റത്തിൽ നിന്നും ഇന്ത്യൻ സൈന്യത്തിന് പിന്നോട്ട് പോകാനാവില്ലെന്ന് ജനറൽ എം.എം.നരവനേ വ്യക്തമാക്കി . നമ്മൾ കനത്ത ജാഗ്രതയിലാണ്. വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിൽ ചൈന മുൻകാലങ്ങളിൽ വരുത്തിയ വീഴ്ചകളും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു
.
പത്താം വട്ട കമാൻഡർ തല ചർച്ചയിൽ കിഴക്കൻ ലഡാക്കിൽ നിന്നും ചൈന സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഇതുവരെയുള്ള തുടർപ്രവർ ത്തനമാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുക. രണ്ടു മാസങ്ങൾക്ക് ശേഷമാണ് ചർച്ചകൾ പുന:രാരംഭിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന തുടങ്ങിവെച്ച സംഘർഷം ഒരു വർഷം പിന്നിടു മ്പോഴാണ് കഴിഞ്ഞ മാസം മുതൽ സേനാ പിന്മാറ്റം ആരംഭിച്ചത്. പാംഗോഗിലെ താൽക്കാലിക സൈനിക ബാരക്കുകളും വാഹനങ്ങളും ടാങ്കുകളും ചൈന പുറകോട്ട് മാറ്റിയിരുന്നു. തുടർന്ന് ഇതുവരെ മുഖാമുഖം വന്നുകൊണ്ടുള്ള യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ബാരക്കുകളും താൽകാലിക ഹെലിപാഡുകളും ഉൾപ്പടെ പാെളിച്ചു കൊണ്ട് മടങ്ങുന്ന ചൈനീസ് സൈനികരുടെ ദൃശ്യങ്ങളും ഇന്ത്യൻ സൈന്യം പുറത്തു വിട്ടിരുന്നു.
അതേസമയം ഇന്ത്യ ചൈന വിഷയത്തിൽ മറ്റൊരു നടുക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി ജനറൽ എം. എം. നരവനെ നേരത്തെ രംഗത്ത് വന്നിരുന്നു.
കിഴക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടില്ലെന്നും സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും കരസേനാ മേധാവി ജനറൽ എം. എം. നരാവനെ പറഞ്ഞു.
ചൈന-പാക് മേഖലകളിൽ നിന്നുള്ള ഭീഷണി കാരണം ഇന്ത്യ എല്ലായ്‌പ്പോഴും ജാഗ്രതയിലാണ്. പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ ധാരണയ്‌ക്കു ശേഷം മാർച്ചിൽ അതിർത്തിയിൽ സമാധാനം നിലനിന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തിയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെ മണ്ണ് അടിയറവ് വച്ചിട്ടില്ല. സംഘർഷം കുറയ്‌ക്കാൻ സൈനിക-നയതന്ത്ര തലത്തിലെ ചർച്ചകളും കിഴക്കൻ ലഡാക് അതിർത്തിയിൽ സേനകളെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തു നിന്ന് പിൻവലിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ഫെബ്രുവരിയിൽ നടന്ന ഇന്ത്യാ-പാക് മിലിട്ടറി ഓപ്പറേഷൻ ഡയറക്‌ടർ ജനറൽ തല ചർച്ചയ്‌ക്കു ശേഷം അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നുണ്ട്. മാർച്ചിൽ അനിഷ്‌ട സംഭവങ്ങളുണ്ടായിട്ടില്ല. അതേസമയം ഭീകരരുടെ ഭീഷണിക്ക് കുറവില്ല. മഞ്ഞുരുകുമ്പോൾ നുഴഞ്ഞു കയറാനായി ഭീകരർ ശ്രമം തുടരുകയാണെന്നും കരസേനാ മേധാവി അറിയിച്ചു.
ഇന്ത്യാ-ചൈന അതിർത്തിയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് ഇന്ത്യ കഴിഞ്ഞ ഒമ്പതുമാസമായി നയങ്ങൾ രൂപവത്കരിച്ചതും പ്രവർത്തിച്ചതും. ചർച്ചകൾ, യുദ്ധത്തിന് തയ്യാറെടുക്കൽ, സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്ന നടപടികൾ. ഇവ ഫലപ്രദമായിത്തീരുന്ന സൂചനകളാണ് ലഭിച്ചത്.
ലഡാക്കിൽ ചൈന ആക്രമിച്ച നാലുപ്രദേശങ്ങളിൽ രണ്ടും പൂർവസ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയും ചൈനയും അവരവരുടെ പഴയസ്ഥാനങ്ങളിലേക്ക് പിന്മാറിത്തുടങ്ങിയിരുന്നു. മറ്റു പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഗ്യാൻവാനിലും പാംഗോങ് തടാകത്തിന്റെ ഇരുവശത്തും ഇന്ത്യയും ചൈനയും പിന്മാറുന്നു എന്നുള്ളത് ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha



























