ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച മുതൽ ലോക്ഡൗണ്‍... മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ പിഴ ഈടാക്കും...

ഉത്തര്‍പ്രദേശില്‍ ഇനി മുതൽ മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
മാസ്‌ക് ധരിക്കാതെ പിടികൂടിയാല്‍ ആദ്യ തവണ 1,000 രൂപയും രണ്ടാം തവണ 10,000 രൂപയുമാണ് പിഴ ഈടാക്കുന്നത്. ഞായറാഴ്ച ലോക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി നൽകുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 22,439 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെസൗല്‍ ഹക്ക് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.
മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഹക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. റെസൗല്‍ ഹക്കിന്റെ മരണത്തില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























