ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുടമ; ആ മുടി ഉറക്കെംകെടുത്തിയതാരെ? പതിനെട്ടുകാരിയായ നീലാന്‍ഷി ഗിന്നസ് റെക്കോര്‍ഡിലെത്തിയ കഥ ഇങ്ങനെ..

ചിലത് അങ്ങനെയാണ് വാര്‍ത്തയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കും. ഗിന്നസ് റെക്കോര്‍ഡില്‍ പേരു വന്നാല്‍ പിന്നെ നോക്കുകയും വേണ്ട. അങ്ങനെ ഒരു 18 കാരിയുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുടമ എന്ന ഗിന്നസ് റെക്കോര്‍ഡ് ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാന്‍ഷി പട്ടേല്‍ എന്ന കൗമാരക്കാരിയാണ്.
മൂന്നു വര്‍ഷം മുമ്പാണ് നീലാന്‍ഷി ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. എന്നാല്‍ തന്നെ റെക്കോര്‍ഡിലെത്തിച്ച മുടി വെട്ടിയിരിക്കുകയാണ് ഇപ്പോള്‍ നീലാന്‍ഷി. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാന്‍ഷി മുടി മുറിക്കാന്‍ തീരുമാനിച്ചത്. റെക്കോര്‍ഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്നു മുടിയുടെ നീളം. ഏറ്റവുമൊടുവില്‍ 2020 ജൂലൈ മാസത്തില്‍, ജന്മദിനത്തിന്റെ അന്നാണ് നീലാന്‍ഷി മുടിയുടെ നീളം അളന്നത്. അന്ന് 200 സെന്റീമീറ്ററിലെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ മുടി വെട്ടാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് നീലാന്‍ഷി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മുടി മുറിക്കുന്നത് കാണാം. ഞാന്‍ വളരെ ആവേശത്തിലും അല്‍പ്പം അസ്വസ്ഥതയിലുമാണ്, കാരണം പുതിയ ഹെയര്‍ സ്‌റ്റൈലില്‍ ഞാന്‍ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' മുടി മുറിക്കുന്നതിന് തൊട്ടുമുമ്പ് നീലാന്‍ഷി വീഡിയോയില്‍ പറയുന്നു.
ഈ മുടി തനിക്ക് ധാരാളം സൗഭാഗ്യങ്ങള്‍ നല്‍കിയെന്നും എന്നാല്‍ ഇപ്പോള്‍ മുടി മുറിക്കാന്‍ സമയമായെന്നും നീലാന്‍ഷി വീഡിയോയില്‍ വ്യക്തമാക്കുന്നു. മുടിയെ ചുംബിച്ചു കൊണ്ടാണ് നീലാന്‍ഷി മുടിയോട് വിട പറയുന്നത്. ആറാമത്തെ വയസ്സിലാണ് നീലാന്‍ഷി അവസാനമായി മുടി മുറിക്കുന്നത്. അന്ന് പ്രതീക്ഷിച്ച രീതിയിലുള്ള ഹെയര്‍ സ്‌റ്റൈലല്ല ലഭിച്ചത്.
അതിനാല്‍ പിന്നീട് മുടി മുറിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. മുറിച്ച മുടി എന്തു ചെയ്യണമെന്ന കാര്യത്തില്‍ മൂന്ന് ഓപ്ഷനുകളാണ് നീലാന്‍ഷിയുടെ മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ ലേലം ചെയ്യുക, ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യുക. മ്യൂസിയത്തില്‍ സൂക്ഷിക്കുക എന്നിങ്ങനെ. ഗിന്നസ് റെക്കോര്‍ഡിലെത്തിയ മുടി ആയതിനാല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാനായിരുന്നു നീലാന്‍ഷിയുടെ അമ്മ നിര്‍ദ്ദേശിച്ചത്.
https://www.facebook.com/Malayalivartha


























