ഇന്ത്യൻ വ്യാമസേനക്ക് കേന്ദ്ര പ്രതിരോധമന്ത്രിയുടെ അഭിനന്ദന പ്രവാഹം; രാജ്യത്തിൻറെ അഭിമാന നേട്ടമായി ഇന്ത്യൻ നാവിക സേന ലഡാക്കിലേക്ക് അതിവേഗം നീങ്ങി, 'അത്യാധുനികമായ യുദ്ധ സാഹചര്യമാണ് ഇന്നുള്ളത് ആയുധം പോലും എടുക്കാനാവാത്ത വിധം ശത്രുവിനെ തളർത്തണം'- രാജ്‌നാഥ് സിംഗിന്റെ ഓർമപ്പെടുത്തൽ

ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അഭിനന്ദനം. ലഡാക്കിലെ അടിയന്തിര സാഹചര്യത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നതിനാണ് അഭിനന്ദനം. ഇന്ത്യന്‍ നാവിക സേന ലഡാക്കിലേക്ക് അതി വേഗമാണ് നീങ്ങിയത്. താവളം തയ്യാറാക്കുകയും കരസേനയ്ക്ക് അനിവാര്യമായ സഹായം തീര്‍ക്കുകയും ചെയ്തത് രാജ്യം അഭിമാനത്തോടെയാണ് കാണുന്നത്.
മാത്രമല്ല ഭാവിയിലേക്കുള്ള എല്ലാ സംവിധാനങ്ങളേയും ആധുനികമായി പരിവര്‍ത്തനം ചെയ്യാനും വ്യോമസേനയ്ക്കായെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് പ്രതിരോധ മന്ത്രി ആശംസകളര്‍പ്പിച്ച് സംസാരിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായിരുന്ന മാര്‍ഷല്‍ അര്‍ജ്ജന്‍ സിംഗിന്റെ ജന്മ വാര്‍ഷിക അനുസ്മരണവും കേന്ദ്രമന്ത്രി നടത്തി.
രാജ്യത്തെ എല്ലാ സന്നിഗ്ദ്ധ ഘട്ടത്തിലും വ്യോമസേന സഹായവുമായി രംഗത്തുണ്ട്. കൊറോണ പ്രതിരോധത്തിലും അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിരോധ രംഗത്തെ മുന്‍ഗണന അറ്റ്ലാന്റിക്കിൽ നിന്നും പസഫിക്കിലേക്ക് മാറിയ സാഹചര്യം രാജ്നാഥ് സിംഗ് എടുത്തു പറഞ്ഞു. ഈ മേഖലയില്‍ നാവിക-വ്യോമസേനാ വിഭാഗങ്ങള്‍ വഹിക്കേണ്ട പങ്കും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിരോധ രംഗത്ത് ആത്മ നിര്‍ഭരത നേടുന്നു എന്നതാണ് ഇന്ത്യ സമീപകാലത്ത് കൈവരിച്ചിരിക്കുന്ന നേട്ടം.
ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനത്തിലും അറ്റ കുറ്റപ്പണികളിലും വ്യോമസേന സൈനികര്‍ കൂടുതല്‍ വൈദഗ്ധ്യം നേടണമെന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. അത്യാധുനികമായ യുദ്ധ സാഹചര്യമാണ് ഇന്നുള്ളത്.
ആയുധം പോലും എടുക്കാനാവാത്ത വിധം ശത്രുവിനെ സൈബര്‍ ആക്രമണത്തിലൂടേയും ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലൂടേയും ഉപഗ്രഹ സംവിധാനത്തിലൂടേയും തളര്‍ത്തുന്ന രംഗമാണ് നമുക്ക് മുന്നിലുള്ളതെന്നും രാജ്നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha


























