കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു; കേന്ദ്രമന്ത്രിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇന്ന് പോസിറ്റീവ് ആയതായും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജാവ്‌ദേക്കര്‍ കഴിഞ്ഞമാസം ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























