കൊവിഡ് വ്യാപനം രൂക്ഷം; 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























