ആറു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു; അന്ധവിശ്വാസം മൂലമുള്ള കൊലപാതകമെന്ന് പോലീസ്; തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് 32 വയസുകാരി

തെലങ്കാനയില്‍ അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ജീവന്‍. ആറു മാസം പ്രായമായ പെണ്‍കുട്ടിയാണ് അരുംകൊലക്ക് ഇരയായത്.സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയില്‍ ആണ് നടുക്കുന്ന സംഭവം. തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് ഭാരതി എന്ന 32 കാരി ഈ കടുംകൈ ചെയ്തത്രെ.
അധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവര്‍ പൂജയും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























