കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം കോവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യെദിയൂരപ്പക്ക് കോവിഡ് ബാധിച്ചിരുന്നു.
ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് 78കാരനായ യെദിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























