ചികിത്സയിലിരിക്കെ 15ദിവസം പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ഗുജറാത്തില്‍ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. സൂറത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഏപ്രില്‍ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. അമ്മയും വൈറസ് ബാധിതയായിരുന്നെന്ന് ഡയമന്റ് ആശുപത്രി ട്രസ്റ്റി ദിനേശ് നവഡിയ പറഞ്ഞു.വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. വ്യാഴാഴ്ച രാത്രി കുഞ്ഞ് മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവജാതശിശുവിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചു. തങ്ങളുടെ അറിവനുസരിച്ച് ഗുജറാത്തിലെ കോവിഡ് ബാധിച്ച മരിച്ച ഏറ്റവും പ്രായകുറഞ്ഞ കുട്ടി ഇതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടാം തരംഗത്തില്‍ അതിവേഗത്തിലാണ് വ്യാപനമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സൂറത്ത് നഗരത്തില്‍ കഴിഞ്ഞ ദിവസം 1,551 കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























