ആറ് മാസം പ്രായമായ പെണ്‍കുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു

തെലങ്കാനയില്‍ ആറ് മാസം പ്രായമായ പെണ്‍കുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു. തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയില്‍ ആണ് നടുക്കുന്ന സംഭവം. അധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവര്‍ പൂജയും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























