കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു..... ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചു തുടങ്ങി, കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍

കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു..... ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍. ഡല്‍ഹി, ലഖ്‌നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ദിവസം 15-20 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാന്‍ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങള്‍ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിസരവാസികള്‍ക്ക് അസൗകര്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.
മരണങ്ങള്‍ പത്തിരട്ടികൂടി. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടില്‍ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങള്‍. ഇതില്‍ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണെന്ന് ശ്മശാനം നടത്തിപ്പുകാരന്‍ പറയുന്നു. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രില്‍ ആറുമുതല്‍ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വര്‍ധിച്ചു. ഏപ്രില്‍ 12-ന് 24 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഏപ്രില്‍ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.-
വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലാണ് നിഗംബോധ് ഘാട്ട് ശ്മശാനം. നഗരമധ്യത്തിലെ ഐ.ടി.ഒ.യിലുള്ള മുസ്ലിം കബറിസ്താനിലും മൃതദേഹങ്ങള്‍ കൂടിവരുന്നു. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളില്‍.
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലില്‍മാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1984-ലെ ഭോപാല്‍ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങള്‍ നിറയുന്നത് ആദ്യമായാണെന്നും ശ്മശാനം നടത്തിപ്പുകാരന്‍ പ്രദീപ് കനോജ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തില്‍ എത്തുന്നത്. 7-8 മൃതദേഹങ്ങള്‍ വന്നിരുന്നതില്‍നിന്നാണ് ഈ വര്‍ധന.
"
https://www.facebook.com/Malayalivartha


























