മംഗളൂരുവിനു സമീപത്തായി പുറംകടലില്‍ കപ്പിലിലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു... ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി

മംഗളൂരുവിനു സമീപത്തായി പുറംകടലില്‍ കപ്പിലിലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഇനി ആറുപെരെ കൂടി കണ്ടെത്താനുണ്ട്. നേവി നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ചയും തെരച്ചില്‍ തുടരും.
അപകടത്തെത്തുടര്‍ന്നു കാണാതായവരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റു രക്ഷാസേനയും രക്ഷപ്പെടുത്തിയിരുന്നു. ബംഗാള്‍ സ്വദേശി സുനില്‍ ദാസ്(34), തമി ഴ്നാട് സ്വദേശി വേല്‍ മുരുകന്‍ (37) എന്നിവരെയാണു രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-നായിരുന്നു സംഭവം. സിംഗപ്പൂരില്‍നിന്നുള്ള എംവിഎപിഎല്‍ ലീ ഹാവ് റേ എന്ന ചരക്കു കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.
"
https://www.facebook.com/Malayalivartha


























