രാജ്യത്ത് വിനോദസഞ്ചാരിയായ ഒരു നേതാവുണ്ട്; തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും രാഹുല്‍ ദാദയെ കാണുന്നില്ല ; ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ. വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എയെന്ന് അമിത് ഷാ പറഞ്ഞു . രാജ്യത്ത് വിനോദസഞ്ചാരിയായ ഒരു നേതാവുണ്ട്.
തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും രാഹുല്‍ ദാദയെ കാണുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി . ബിജെപിയുടെ ഡിഎന്‍എ എന്താണെന്നാണ് അദ്ദേഹം ചോദിക്കുന്നുണ്ട് . ഡവലപ്മെന്റ്, നാഷണലിസം, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എ എന്നദ്ദേഹം വ്യക്തമാക്കി.
ബംഗാളിലെ നാദിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മതുവാസ്, നാംഷുണ്ദ്രാസ് സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. എന്നാല്‍, ബിജെപി അധികാരത്തില്‍ എത്തിയാലുടന്‍ ഈ സമുദായങ്ങള്‍ക്ക് സിഎഎയുടെ പരിധിയില്‍പ്പെടുത്തി പൗരത്വം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു . കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്നും ഇതില്‍ ആദ്യത്തേത് തുഗ്ലക്ക് പരിഷ്കാരമായ ലോക്ഡൗണാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിക്കുകയുണ്ടായി .
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിലാണ് രാഹുലിന്റെ പ്രതികരണം. രണ്ടാം ഘട്ടം പാത്രം കൊട്ടലായിരുന്നു. പ്രഭുവിന്റെ ഗുണങ്ങള്‍ പറയുകയായിരുന്നു മൂന്നാംഘട്ടം. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധന രണ്ട് ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ക്കും ഓക്സിജന്‍ സിലണ്ടറുകള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതും നേരത്തെ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha