ഭരണപരാജയം തിരിച്ചടിയായി; യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന; നടപടി ബിജെപി നേതാക്കള്‍ യെദ്യൂരപ്പക്കെതിരെ പരസ്യമായി രംഗത്തെത്തെത്തിയതോടെ

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ച് ബിജെപി നേതൃത്വം.കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം തീരുമാനം കൈകൊള്ളുന്നത്.
നിരവധി ബിജെപി നേതാക്കള്‍ യെദ്യൂരപ്പക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ് ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്.
ഭരണപരാജയവും ഔദ്യോഗിക തീരുമാനങ്ങളില്‍ ഇടപെടാന്‍ മക്കളെ അനുവദിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നത്തോടെയാണ് ബിജെപി നേതൃത്വം യെദ്യൂരപ്പക്കെതിരെ തീരുമാനം കൈകൊള്ളുന്നത്.പ്രായപരിധിയുടെ പേരിലാണ് മാറ്റം നടപ്പാക്കുക. പകരക്കാരനെ തീരുമാനിക്കാന്‍ വൈകുന്നതിനാലാണ് പ്രഖ്യാപനം നീളുന്നത്.
2008ല്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ അഴിമതിക്കേസില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടിവന്ന യെദ്യൂരപ്പ പിന്നീട് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബ് ബിജെപിയില്‍ തിരിച്ചെത്തി.
ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത് ബിജെപിയില്‍ നിന്നാണ്. മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയുമാണ് ഫലത്തില്‍ ഭരണം നടത്തുതെന്നാണ് ആക്ഷേപം.
ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു . ടൂറിസംമന്ത്രി സി പി യോഗേശ്വര, എംഎല്‍എ അരവിന്ദ് ബെല്ലാഡ് എന്നിവരും യെദ്യൂരപ്പക്ക് എതിരായി പരസ്യമായി രംഗത്തുവന്നിരുന്നു .കൊവിഡ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതും യെദ്യൂരപ്പയ്‌ക്ക് തിരിച്ചടിയായി. രണ്ട് വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖം രക്ഷിക്കാനാണ് ബിജെപി യെദ്യൂരപ്പയെ മാറ്റുന്നത്.
https://www.facebook.com/Malayalivartha