രാജ്യത്ത് ആറ് ഭീകരർ പിടിയിൽ; രണ്ടുപേർക്ക് പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചു, സ്ഫോടക വസ്തുക്കളടക്കം ആയുധശേഖരവും കണ്ടെടുത്തത് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെൽ: പദ്ധതി ഇട്ടത് ഡൽഹിയിലും മുംബൈയിലും ഭീകരാക്രണമം

ഡൽഹിയിൽ ആറ് ഭീകരർ പോലീസ് പിടിയിലായി. പാകിസ്താനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 ഭീകരവാദികളെയാണ് പിടികൂടിയിരിക്കുന്നത്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്. ഇവരില്‍നിന്ന് സ്ഫോടക വസ്തുക്കളടക്കം ആയുധശേഖരവും കണ്ടെടുത്തു. ഡല്‍ഹിയിലും മുംബൈയിലും ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണു പുറത്ത് വന്നിരിക്കുന്ന വിവരം.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസിന്‍്റെ സ്പെഷ്യല്‍ സെല്‍ ഡിസിപിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചിലയിടങ്ങളില്‍ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha