കാര്‍ഷിക നിയമങ്ങള്‍ മൂന്നും ഒറ്റ ബില്ലില്‍ പിൻവലിക്കും; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയമ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയമ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കാര്‍ഷിക നിയമങ്ങള്‍ മൂന്നും ഒറ്റ ബില്ലില്‍ പിന്‍വലിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മിനിമം താങ്ങു വിലയെന്ന ആവശ്യം ബില്ലില്‍ നിര്‍ദേശമായി പരിഗണിക്കുന്നതിനും മറിച്ച് നിയമം ആക്കുന്നതിനും കൃഷി മന്ത്രാലയം ആലോചിക്കുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി രൂപീകരിച്ച സമിതികള്‍ പിന്‍വലിക്കും. സമിതികളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇതുവരെ സ്വീകരിച്ച തീരുമാനങ്ങള്‍ റദ്ധാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha