Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഇന്ത്യയ്ക്കെതിരെ വീണ്ടും ചൈന... പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ചൈന ഇന്ത്യയ്ക്കെതിരെ അതിത്തിയിലുടനീളം യുദ്ധത്തിന് കോപ്പുകൂട്ടുന്നു...

04 JANUARY 2022 07:49 AM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ചൈന ഇന്ത്യയ്ക്കെതിരെ അതിത്തിയിലുടനീളം യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ കടന്നേറ്റത്തിനു മുതിരുന്നതിനൊപ്പം പാക്കിസ്ഥാന് ആയുധസന്നാഹം ഒരുക്കി നല്‍കി ഒരേ സമയം ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കെതിരെ ആക്രമണനീക്കം നടത്തുകയാണ്.


അരുണാചല്‍ പ്രദേശ് ചൈനയുടെ പ്രദേശമാണെന്നും സംസ്ഥാനം അപ്പാടെ തങ്ങള്‍ക്കു വേണമെന്നുമുള്ള നിലപാടിലാണ് ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ അസ്വസ്ഥതയുടെ വിത്തു വിതച്ചുകൊണ്ടിരിക്കുന്നത്. സൈനികര്‍ക്കു പുറമെ അരുണാചല്‍ അതിര്‍ത്തിയിലേക്ക് ആയുധനീക്കവും ചൈന നടത്തിക്കൊണ്ടിരിക്കുന്നു.




അതിര്‍ത്തി ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് പുതുവര്‍ഷത്തില്‍ മാറ്റിയതിനു പിന്നാലെ അതിര്‍ത്തിമേഖലയില്‍ യുദ്ധ സന്നാഹമൊരുക്കി ഇന്ത്യയെ പ്രകോപിക്കുകയാണ് ചൈന. കടുത്ത മഞ്ഞുവീഴ്ചയും ഒപ്പം മലയിടിച്ചിലുള്ള സമയമായതിനാല്‍ ചൈനയ്ക്ക് തന്ത്രപരമായി അരുണാചല്‍ പ്രദേശിലേക്ക് കടന്നുവരാനാകുമെന്നതാണ് അവര്‍ക്ക് അനുകൂലമായിരിക്കുന്നത്.


അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും ചൈനീസ്, ടിബറ്റന്‍, റോമന്‍ ഭാഷകളില്‍ 15 പുതിയ സ്ഥലപ്പേരുകള്‍ ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഇതിനൊപ്പം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ കൂടുതല്‍ പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കാനുള്ള നീക്കത്തിലാണ് മഞ്ഞപ്പട.ദക്ഷിണ ടിബറ്റ് എന്നാണ് ചൈന, അരുണാചല്‍ പ്രദേശിനെ കാലങ്ങളായി വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.



ഹോങ്കോഗിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നതുപോലെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്നു സംസ്ഥാനങ്ങള്‍ക്കൂടി വരുതിയിലാക്കാന്‍ ഏറെക്കാലമായി ചൈനയ്ക്ക് ആഗ്രഹമുണ്ട്. അതിര്‍ത്തിയില്‍ പുതിയതായി നല്‍കിയിരിക്കുന്ന 15 പേരുകളില്‍ എട്ടെണ്ണം ജനവാസ മേഖലകള്‍ക്കും നാലെണ്ണം പര്‍വതങ്ങള്‍ക്കും രണ്ടെണ്ണം നദികള്‍ക്കും ഒരെണ്ണം ചുരത്തിനുമാണ് ചൈന നനല്‍കിയിരിക്കുന്നതെന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.


അരുണാചല്‍ പ്രദേശിലെ ഷാനാന്‍ പ്രവിശ്യയിലെ കോന കൗണ്ടിയിലുള്ള സെങ്കെസോംഗ്, ഡാഗ്ലുങ്സോംഗ്, ലുന്‍സെ കൗണ്ടിയിലുള്ള മെജാഗ്, നൈഞ്ചി പ്രവിശ്യയിലെ മെഡോഗ് കൗണ്ടിയിലുള്ള മണിഗാങ്, ഡൂഡിംഗ്, മിഗ്പെയിന്‍, ഗോലിംഗ്, അതേ പ്രവിശ്യയിലെ സായു കൗണ്ടിയിലുള്ള ഡാംബ, എന്നിവയാണ് പേര് മാറ്റുന്ന ജനവാസകേന്ദ്രങ്ങള്‍. ഇതിനൊപ്പം നാലു പര്‍വതങ്ങളുടെയും രണ്ടു നദികളുടെയും പേരുകളും ചൈന മാറ്റിയിരിക്കുന്നു.
2017ലെ ദലൈലാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ അരുണാചല്‍ പ്രദേശില്‍ ആറ് സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിയിരുന്നു.


2021 ഒക്ടോബര്‍ 23 ന് 'ാന്‍ഡ് ബോര്‍ഡേഴ്‌സ് ലോ എന്ന പുതിയ അതിര്‍ത്തി നിയമം ചൈന പാസാക്കിയിരുന്നു. 2022 ജനുവരി ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതിനു മുന്നോടിയായാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമങ്ങളുടെയും നദികളുടെയും മറ്റും പേര് മാറ്റാനുള്ള തന്ത്രപരമായ നീക്കം നടത്തിവരുന്നത്.
ഇന്ത്യ മാത്രമല്ല റഷ്യ, ഉത്തര കൊറിയ, ഭൂട്ടാന്‍, മംഗോളിയ തുടങ്ങി നിരവധി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ചൈന. ഇതില്‍ ഇന്ത്യയ്ക്കെതിരെ നീക്കം നടത്താനാണ് എക്കാലത്തും ചൈനയുടെ താല്‍പര്യം. ഉത്തരകൊറിയയ്ക്കും റഷ്യയ്ക്കും നേരേ തിരിഞ്ഞാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നതിനാല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ മാത്രമാണ് ചൈനയുടെ കടന്നേറ്റവും സൈനിക അഭ്യാസവും പതിവായിരിക്കുന്നത്.


കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 2020 മെയ് മാസത്തില്‍ തുടങ്ങിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഏറ്റവും പുതിയ നടപടി എന്നതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇരു വിഭാഗങ്ങളിലേയും നിരവധി സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ടിബറ്റിന്റെ തെക്കന്‍ ഭാഗം പുരാതന കാലം മുതല്‍ തങ്ങളുടെ പ്രദേശമാണെന്നും അരുണാചലിന്റെ ഭാഗമായ സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ലെന്നുമാണ് ചൈനയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (7 minutes ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (14 minutes ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (3 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (3 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (4 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (4 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (4 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (4 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (4 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (4 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (5 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (5 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (5 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (5 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (5 hours ago)

Malayali Vartha Recommends