ആന്ധ്രാപ്രദേശിലെ മുന്‍ എം.പി.യുടെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

ആന്ധ്രപ്രദേശിലെ മുന്‍ എം.പി.യും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഡോ. സിര്‍സില്ല രാജയ്യയുടെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. ഡോ. സിര്‍സില്ലയുടെ മരുമകള്‍ സരികയും മൂന്ന് പേരക്കുട്ടികളുമാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ തവണ ലോക്‌സഭാംഗമായിരുന്ന രാജയ്യ വാറംഗല്‍ മണ്ഡലത്തില്‍ അടുത്തിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജയയ്യയെ തോല്‍പിച്ച ടി. ആര്‍. എസിലെ കദിയം ശ്രീഹരി ഉപമുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് എം.പി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെുപ്പ് വേണ്ടിവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























