തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും

ബുധനാഴ്ച ഉച്ചയോടെയാണ് ജോൺസിയുടെ മകൾ പാമ്പിൻ്റെ മേൽ ചവിട്ടേണ്ടിയിരുന്ന സാഹചര്യം ഉണ്ടായത്. മുറ്റത്ത് നടക്കുകയായിരുന്ന കുട്ടി കാൽ നിലത്ത് വെക്കാൻ തുടങ്ങിയപ്പോഴാണ് തൊട്ടടുത്ത് പാമ്പ് പിടയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാമ്പിൻ്റെ അനക്കം കണ്ട് പെട്ടെന്ന് കാൽ പിൻവലിച്ചതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
മകളുടെ ജീവൻ തലനാരിഴയ്ക്ക് രക്ഷപെട്ടതിൻ്റെ ആശ്വാസത്തിലാണെങ്കിലും ആ നിമിഷത്തെ ഭീതിയിൽ നിന്നും ജോൺസിയും കുടുംബവും ഇനിയും മോചിതരായിട്ടില്ല. പ്രദേശത്ത് പാമ്പ് ശല്യം വർദ്ധിക്കുന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























