വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു

കോഴിക്കോട് താമരശേരിയിൽ നടുക്കുന്ന സംഭവം. വീടിനകത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം നടത്തിയിരിക്കുകയാണ് അജ്ഞാതൻ. സന്ധ്യനേരത്താണ് വീടിനകത്ത് അജ്ഞാതൻ കടന്നു കയറിയത്. വിസർജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാനും ഇയാൾ ശ്രമിച്ചു. തള്ളിമാറ്റി ബഹളം വച്ചതോടെ ഇയാൾ ഓടിമറഞ്ഞതായാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.
വ്യാഴാഴ്ച സന്ധ്യയ്ക്കു ആറരയോടെയാണ് സംഭവമുണ്ടായത് . സംഭവ സമയം വിദ്യാർഥിനിയും പ്രായമായ മാതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പിൻവശത്തെ വാതിലിലൂടെ പ്രതി വീട്ടിലേക്ക് പ്രവേശിച്ചത് . വീടിൻറെ മുൻവശത്ത് അയൽവാസികളിൽ ചിലർ വന്നപ്പോൾ അവരോട് സംസാരിക്കാനായി മാതാവ് പോയ സമയത്താണ് ആക്രമണമുണ്ടായത്.
പ്രതി പുറകുവശത്തെ വാതിലടയ്ക്കാൻ മറന്നു. ഈ സമയത്ത് വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി. അതിന് ശേഷമാകും തിരിച്ചുവന്നതെന്നാണ് കുടുംബത്തിന്റെ നിഗമനം . മറ്റൊരു മുറിയിൽ മൊബൈൽ നോക്കുകയായിരുന്ന 19കാരിയുടെ കണ്ണും മുഖവും ഈ തുണികൊണ്ട് അമർത്തിപ്പിടിക്കുകയായിരുന്നു. കൊടുംക്രൂരതയാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് .
https://www.facebook.com/Malayalivartha
























