ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർക്ക് ജാഗ്രത വേണം.. ആ മുന്നറിയിപ്പെത്തി

ചുട്ടുപൊള്ളുകയാണ് കേരളം. സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നേക്കുമെന്ന മുന്നറിയിപ്പെത്തി കഴിഞ്ഞു. അന്തരീഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മനുഷ്യരെ പോലെ തന്നെ മിണ്ടാപ്രാണികൾക്കും സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വച്ചൂരിൽ കനത്ത ചൂടിനെ തുടർന്ന് ഗർഭിണിയായ പശു ചത്തിരുന്നു. സൂര്യഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെയും പ്രത്യേകം ശ്രദ്ധിക്കുക.
12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.
https://www.facebook.com/Malayalivartha

























